ഷെയ്​ൻ ആവശ്യപ്പെട്ടാൽ ‘അമ്മ’ ഇടപെടും -ഇടവേള ബാബു

കൊച്ചി: നിർമാതാക്കൾ വിലക്ക്​ ഏർപ്പെടുത്തിയ വിഷയത്തിൽ നടൻ ഷെയ്​ൻ നിഗം ആവശ്യപ്പെട്ടാൽ താരസംഘടന ‘അമ്മ’ ഇടപെടു മെന്ന്​ ജനറൽ സെക്രട്ടറി ഇടവേള ബാബു. ‘അമ്മ‘ മധ്യസ്​ഥത വഹിക്കുകയല്ല ചെയ്യുക. നിർമാതാക്കളോട്​ അഭ്യർഥിച്ച്​ പ്ര ശ്​ന പരിഹാര ചർച്ചക്കായി ഒരു മേശക്ക്​ ഇരുവശവും രണ്ട്​ കൂട്ടരെയും കൊണ്ടുവരാൻ ശ്രമിക്കും. ചർച്ചകളിലൂ​െട ഇതിലും വലിയ പ്രശ്​നങ്ങൾ പരിഹരിച്ചിട്ടുണ്ട്​. എന്നാൽ, ഷെയ്​ൻ നിഗം ഈ വിഷയത്തിൽ സഹായമാവശ്യപ്പെട്ട്​ ‘അമ്മ’യെ സമീപിച്ചിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.

‘അമ്മ‘യുടെ അംഗങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സംഘടനക്കുണ്ട്​. അതേസമയം, അവരുടെ ഭാഗത്തുനിന്ന്​ തെറ്റ്​ ഉണ്ടായാൽ തിരുത്തുകയും ചെയ്യും. ഒരിക്കൽ ചർച്ച ചെയ്​ത്​ പരിഹരിച്ച പ്രശ്​നമാണിത്​. അതിനുശേഷം ഷെയ്​ൻ ഇതുവരെ തന്നെ വിളിച്ചിട്ടില്ല. ചിത്രീകരണം ഭംഗിയായി പൂർത്തിയാക്കാൻ സഹകരിക്കണമെന്ന്​ ഷെയ്​നിൻെറ അമ്മ​േയാട്​ ആവശ്യപ്പെട്ടിരുന്നു. അന്നാണ്​ ഷെയ്​ൻ സെറ്റിൽ നിന്ന്​ പോകുന്നത്​. അന്ന്​ തിരികെ വന്നാൽ പോലും പ്രശ്​നം ലളിതമായി പരിഹരിക്കാമായിരുന്നു. ഷെയ്​നിന്​ ത​േൻറതായ ന്യായീകരണങ്ങൾ ഉള്ളതുപോലെ നഷ്​ടമുണ്ടായ നിർമാതാക്കൾക്ക്​ അവരുടെ വികാരം പ്രകടിപ്പിക്കാനും അവകാശമുണ്ട്​. അനുഭവങ്ങളുടെ ക​ുറവാണ്​ ഇവിടുത്തെ പ്രശ്​നമെന്നും കാര്യങ്ങൾ ഭംഗിയായി നടക്കാൻ ചില വിട്ടുവീഴ്​ചകൾ ആകാമെന്നും ഇടവേള ബാബു ചൂണ്ടിക്കാട്ടി.

സിനിമ സെറ്റിൽ ലഹരി പരിശോധന നടത്തണമെന്ന നിർമാതാക്കളുടെ ആവശ്യത്തെ അ​ദ്ദേഹം സ്വാഗതം ചെയ്​തു. സിനിമയുടെ അധിപൻ നിർമാതാവാണ്​. അവർ ഇത്തരമൊരാവശ്യം ഉന്നയിച്ചാൽ തള്ളിക്കളയാനാകി​ല്ലെന്നും ഇടവേള ബാബു വ്യക്​തമാക്കി. അതിനിടെ, പ്രശ്​നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട്​ ഷെയ്​ൻ ‘അമ്മ’യെ സമീപിക്കുമെന്നാണ്​ സൂചന. തൻെറ ഭാഗം കേൾക്കാതെ ഏകപക്ഷീയമായാണ്​ നിർമാതാക്കൾ തീരുമാനമെടുത്തതെന്ന്​ ചൂണ്ടിക്കാട്ടി ഷെയ്​ൻ കത്ത്​ നൽകുമെന്നാണ്​ വിവരം. അതേസമയം, സിനിമയിൽ ലഹരി ഉപയോഗം ഉണ്ടെന്നത്​ പരസ്യമായ രഹസ്യമാണെന്ന്​ ‘അമ്മ’ എക്​സിക്യൂട്ടീവ്​ അംഗമായ നടൻ ബാബുരാജ്​ പ്രതികരിച്ചു. ലൊക്കേഷനുകളിൽ ലഹരി പരിശോധന വേണമെന്ന നിർമാതാക്കളുടെ ആവശ്യത്തെ അനുകൂലിക്കുന്നു. ഒരിക്കൽ പരിഹരിച്ച പ്രശ്​നം ആയിരുന്നതിനാൽ അന്നത്തെ നിബന്ധനകൾ ഷെയ്​’ൻ പാലിക്കേണ്ടതായിരുന്നെന്നും ബാബുരാജ്​ വ്യക്​തമാക്കി.

Tags:    
News Summary - Amma will consider Shane's request-cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.