ബം​​ഗ​ളൂ​രു​വി​ൽ 13 വ​രെ യെ​ല്ലോ അ​ല​ർ​ട്ട്

ബം​​ഗ​ളൂ​രു: ബം​​ഗ​ളൂ​രു​വി​ൽ മേ​യ് 13വ​രെ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ശ​ക്ത​മാ​യ കാ​റ്റോ​ടു​കൂ​ടി​യ മ​ഴ​യാ​യി​രി​ക്കും ഉ​ണ്ടാ​യി​രി​ക്കു​ക​യെ​ന്നും ജാ​​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ന​​ഗ​ര​ത്തി​ൽ താ​പ​നി​ല 34.2 ഡി​​ഗ്രി സെ​ൽ​ഷ്യ​സ് ആ​യി തു​ട​രു​ക​യാ​ണ്. മേ​യ് ആ​ദ്യ​ത്തി​ൽ 38.5 ഡി​​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​ർ​ന്നി​രു​ന്നു. സാ​ധാ​ര​ണ മേ​യി​ൽ ല​ഭി​ക്കാ​റു​ള്ള മ​ഴ ഇ​ത്ത​വ​ണ​യും ല​ഭി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ ഹെ​ബ്ബാ​ൾ സ​ർ​ക്കി​ൾ, ഉ​ദ​യ ജ​ങ്ഷ​ൻ, കെ.​ആ​ർ മാ​ർ​ക്ക​റ്റ്, നാ​യ​ന്ദ​ഹ​ള്ളി, മൈ​സൂ​രു റോ​ഡ്, ജ​യ​മ​ഹ​ൽ റോ​ഡ്, വ​ഡ്ഡാ​ര​പാ​ള​യ ജ​ങ്ഷ​ൻ, രാ​മ​മൂ​ർ​ത്തി ന​​ഗ​ർ, യെ​ല​ഹ​ങ്ക തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Yellow Alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.