പ്രതീകാത്മക ചിത്രം
ബംഗളൂരു: കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകളിൽ അനുവദിച്ചിരുന്ന താൽക്കാലിക സ്റ്റോപ്പുകൾ സ്ഥിരപ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. സേലം, പാലക്കാട് വഴിയുള്ള യശ്വന്ത്പുർ-കണ്ണൂർ പ്രതിദിന എക്സ്പ്രസ് (16527), കണ്ണൂർ-യശ്വന്ത്പുർ പ്രതിദിന എക്സ്പ്രസ് (16528) എന്നീ ട്രെയിനുകൾക്ക് പരപ്പനങ്ങാടിയിൽ കഴിഞ്ഞ ആഗസ്റ്റ് 15 മുതൽ അനുവദിച്ച താൽക്കാലിക സ്റ്റോപ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് റെയിൽവേ അറിയിച്ചു. യശ്വന്ത്പുർ- കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (22677), കൊച്ചുവേളി- യശ്വന്ത്പുർ പ്രതിവാര എക്സ്പ്രസ് (22678) എന്നിവക്ക് കഴിഞ്ഞ ആഗസ്റ്റ് 25 മുതൽ തിരുവല്ലയിൽ അനുവദിച്ച സ്റ്റോപ്പും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.