Posted On
date_range Updated On
date_range ‘വിഷകന്യ’ പരാമർശം: ബി.ജെ.പി എം.എൽ.എക്ക് നോട്ടീസ്
ബംഗളൂരു: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ ‘വിഷകന്യ’ പരാമർശം നടത്തിയ ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാലിന് തെരഞ്ഞെടുപ്പ് കമീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൊപ്പാൽ ജില്ല തെരഞ്ഞെടുപ്പ് ഓഫിസറാണ് നോട്ടീസ് നൽകിയത്. വ്യാഴാഴ്ച വൈകുന്നേരത്തിനകം കാരണം ബോധിപ്പിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു. മാധ്യമവാർത്തകളെ തുടർന്നാണ് യത്നാലിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ കേസ് രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിഷപ്പാമ്പ്’ എന്ന് വിശേഷിപ്പിച്ചതിന് മറുപടിയായാണ് യത്നാൽ സോണിയക്കെതിരെ ‘വിഷകന്യ’ എന്ന പരാമർശം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.