പ്രണയദിനം: ശ്രീരാമസേന ഇന്ന്​ ‘നിരീക്ഷണം’ നടത്തും

ബം​ഗ​ളൂ​രു: വാ​ല​ൈ​ന്‍റ​ൻ​സ്​ ദി​ന​മാ​യ ചൊ​വ്വാ​ഴ്ച പ്ര​ണ​യി​നി​ക​ളു​ടെ സ്​​നേ​ഹ​പ്ര​ക​ട​ന​ങ്ങ​ൾ ത​ട​യു​മെ​ന്ന്​ ശ്രീ​രാ​മ​സേ​ന. ഇ​തി​നാ​യി ഹോ​ട്ട​ലു​ക​ൾ, പാ​ർ​ക്കു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്ന്​ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്​ പ്ര​മോ​ദ്​ മു​ത്ത​ലി​ക്​ മം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. പ്ര​ണ​യ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. എ​ല്ലാ വ​ർ​ഷ​വും ത​ങ്ങ​ൾ പ്ര​ണ​യ​ദി​ന​ത്തി​ലെ പ​രി​പാ​ടി​ക​ളെ എ​തി​ർ​ക്കാ​റു​ണ്ട്. ഇ​ത്ത​വ​ണ​യും അ​ത്​ ചെ​യ്യും. ക​ർ​ക്ക​ള മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​മെ​ന്ന്​ മു​ത്ത​ലി​ക്​ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. നി​ല​വി​ൽ ഈ ​മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​ത്​ ഉൗ​ർ​ജ-​ക​ന്ന​ട-​സാം​സ്കാ​രി​ക വ​കു​പ്പ്​ മ​ന്ത്രി വി. ​സു​നി​ൽ കു​മാ​ർ ആ​ണ്. സം​ഘ്​​പ​രി​വാ​റി​ന്‍റെ ഇ​ഷ്ട​ക്കാ​ര​നാ​ണ്​ സു​നി​ൽ​കു​മാ​ർ. എ​ന്നാ​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന്​ മ​ത്സ​രി​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന്​ മു​ത്ത​ലി​ക്​ പ്ര​തി​ക​രി​ച്ചു. 

Tags:    
News Summary - Valentine's Day: Sri Ramasena will conduct 'Nirikshanam' today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.