ബം​ഗ​ളൂ​രു- തു​മ​കു​രു റൂ​ട്ടി​ല്‍ വ​ജ്ര വി​സ്താ​ര എ.​സി ബ​സ് സ​ര്‍വി​സ് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു- തു​മ​കു​രു റൂ​ട്ടി​ല്‍ വ​ജ്ര വി​സ്താ​ര

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു- തു​മ​കുരു​രു റൂ​ട്ടി​ല്‍ ബം​ഗ​ളൂ​രു മെ​ട്രോ​പൊ​ളി​റ്റ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (ബി.​എം.​ടി.​സി) വ​ജ്ര വി​സ്താ​ര ബ​സ് സ​ര്‍വി​സ് ആ​രം​ഭി​ച്ചു.

മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പു​തി​യ ബ​സ് സ​ർ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കാ​ബി​ന​റ്റ് സ​ഹ​പ്ര​വ​ർ​ത്ത​ക​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ബി.​എം.​ടി.​സി​യു​ടെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ എ.​സി ബ​സ് റൂ​ട്ട് ആ​ണി​ത്. ക​ന​ക​പു​ര, രാ​മ​ന​ഗ​ര, ച​ന്ന​പ​ട്ട​ണ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് വ്യാ​പി​പ്പി​ച്ച​തി​ന് ശേ​ഷ​മാ​ണ് ബി.​എം.​ടി.​സി തു​മ​കു​രു​വി​ലേ​ക്ക് പു​തി​യ സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്.

തു​ട​ക്ക​ത്തി​ല്‍ 10 വോ​ൾ​വോ എ.​സി ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തും. 120 രൂ​പ​യാ​ണ് യാ​ത്രാ നി​ര​ക്ക്. പ്ര​തി​ദി​നം 20 മി​നി​റ്റ് ഇ​ട​വേ​ള​യി​ല്‍ 54 ട്രി​പ്പു​ക​ൾ ന​ട​ത്തു​മെ​ന്ന് ബി.​എം.​ടി.​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ന​വ​രം​ഗ്, ഗോ​വ​ർ​ധ​ന തി​യ​റ്റ​ർ, ഗൊ​ര​ഗു​ണ്ടേ​പാ​ള​യ, ജ​ല​ഹ​ള്ളി ക്രോ​സ്, ടി ​ദ​സ​റ​ഹ​ള്ളി, എ​യ്റ്റ്ത്ത് മൈ​ൽ, വി​ദി​യ സ്റ്റോ​പ്, ക്യാ​ത​സാ​ന്ദ്ര തു​ട​ങ്ങി സ്ഥ​ല​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ക​ളു​ണ്ട്. 

Tags:    
News Summary - Vajra Vistara on the Bangalore-Tumakuru route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.