കോലാറിൽ മംഗസാന്ദ്രയിൽ റെയ്ഡിൽ പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുത്തപ്പോൾ
Posted On
date_range Updated On
date_range കോലാറിൽ അനധികൃത പാചക വാതക സിലിണ്ടർ കേന്ദ്രം കണ്ടെത്തി
ബംഗളൂരു: കോലാറിൽ അനധികൃതമായി പാചക വാതകം സിലിണ്ടറുകളിൽ നിറച്ച് വിൽപന നടത്തുന്ന കേന്ദ്രം കണ്ടെത്തി. ഭക്ഷ്യ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് മംഗസാന്ദ്രയിൽ പാചക വാതകം നിറക്കുന്ന കേന്ദ്രം കണ്ടെത്തിയത്. ഇവിടെനിന്ന് 300 സിലിണ്ടറുകൾ പിടിച്ചെടുത്തു.
കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് മതീൻ, റബീഖ്, സബീഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരത് ഗ്യാസ് കമ്പനിയുടെ സിലിണ്ടറുകളാണ് ഇവർ വ്യാജ കേന്ദ്രത്തിൽ വാതകം നിറക്കാനായി ഉപയോഗിച്ചിരുന്നത്. കോലാർ റൂറൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.