മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ര്‍ ക​രി​മ്പ് ക​ര്‍ഷ​ക​രും മി​ല്ലു​ട​മ​ക​ളു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ല്‍ നി​ന്ന്

മി​ല്ലു​ട​മ​ക​ളെ​യും ക​ര്‍ഷ​ക​രെ​യും ഒ​രു​പോ​ലെ സം​ര​ക്ഷി​ക്കും-മു​ഖ്യ​മ​ന്ത്രി

ബംഗളൂരു: കേന്ദ്രം നിശ്ചയിക്കുന്ന പഞ്ചസാരയുടെ ഏറ്റവും കുറഞ്ഞ വിൽപന വിലയെ (എം.എസ്.പി) അടിസ്ഥാനമാക്കി കർഷകരിൽനിന്ന് സംഭരിക്കുന്ന കരിമ്പിന് പണം നൽകാൻ പഞ്ചസാര ഫാക്ടറികൾ മുന്നോട്ട് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. കഴിഞ്ഞ പത്തു വർഷമായി കേന്ദ്ര സർക്കാർ പഞ്ചസാരയുടെ എം.എസ്.പി വർധിപ്പിക്കാത്തതാണ് കരിമ്പ് കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമെന്ന് ചൊവ്വാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ ശിവകുമാർ പറഞ്ഞു.

കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ കേന്ദ്ര ഭരണ-ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് വ്യക്തമായിട്ടുണ്ട്. എം.എസ്.പി വർധിപ്പിക്കുമെന്ന് ജോഷി ഉറപ്പ് നൽകുകയും ഇതിനായി ഒരു കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് കർഷകരുമായി ബെളഗാവിയില്‍ യോഗം നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. കർഷകരും പഞ്ചസാര മില്ലുകളും സർക്കാറും ഒരുമിച്ച് കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചു. യോഗത്തില്‍ കർഷകരെ പ്രതിനിധീകരിക്കുന്ന മന്ത്രിമാരും ജനപ്രതിനിധികളും പഞ്ചസാര മില്ലുകളുടെ ഉടമകളും പരാതികള്‍ വിശദീകരിച്ചു.

കഴിഞ്ഞ 10 വർഷത്തിനിടെ പഞ്ചസാരയുടെ വില വർധിച്ചിട്ടില്ല. കൃഷിച്ചെലവ് വർധിച്ച സാഹചര്യത്തിൽ കരിമ്പിന് ഉയർന്ന വില ആവശ്യപ്പെടുന്ന കർഷകരുടെ നിലപാടിൽ തെറ്റില്ല. വരൾച്ച കാരണം ഇത്തവണ കരിമ്പ് ഉൽപാദനം കുറഞ്ഞു. കരിമ്പ് ക്രഷിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ കരിമ്പ് ക്രഷിങ് ആരംഭിച്ചില്ലെങ്കിൽ കരിമ്പ് ഉണങ്ങിപ്പോകാൻ സാധ്യതയുണ്ട്. ഇത് കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കും. നിലവിലെ സാഹചര്യത്തിൽ പഞ്ചസാര മില്ലുകൾ പ്രവർത്തിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. ദേശസാത്കൃത ബാങ്കുകൾ കര്‍ഷകര്‍ക്ക് വായ്പ നൽകുന്നില്ല. അതിനാൽ അവർ സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന പലിശനിരക്കിലാണ് വായ്പയെടുക്കുന്നത്. മില്ലുടമകൾ തങ്ങളുടെ പ്രയാസങ്ങൾ വിശദീകരിക്കുകയും ബാങ്ക് ബാലൻസ് ഷീറ്റുകൾ പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മിൽ ഉടമകളെയും കര്‍ഷകരെയും ഒരുപോലെ സംരക്ഷിക്കും. ഗാർഹിക, വാണിജ്യ ആവശ്യങ്ങൾക്കുള്ള പഞ്ചസാര വിലയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്ന് ശിവകുമാർ പറഞ്ഞു. കരിമ്പ് കർഷകർക്ക് സംസ്ഥാന സർക്കാര്‍ നേരിട്ട് സാമ്പത്തിക സഹായം നൽകുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - CM Promises Protection for Farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.