ബം​ഗ​ളൂ​രു ഇ​ന്‍റ​ര്‍ർ​നാ​ഷ​ന​ൽ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ബം​ഗ​ളൂ​രു ടെ​ക് ഉ​ച്ച​കോ​ടി​യു​ടെ 29ാം പ​തി​പ്പ് മു​ഖ്യ​മ​ന്ത്രി

ഡി.​കെ. ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

കർണാടകയെ എ.ഐ, ഡീപ് ടെക് എന്നിവയുടെ ആഗോള കേന്ദ്രമായി മാറ്റും- ഡി.കെ. ശിവകുമാർ

ബംഗളൂരു: പുരോഗമന നയങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, വൈദഗ്ധ്യമുള്ള തൊഴിൽ ശക്തി എന്നിവയുടെ പിന്തുണയോടെ കൃത്രിമബുദ്ധി, ഡീപ് ടെക്നോളജി, സെമികണ്ടക്ടർ നിർമ്മാണം, ബയോടെക്നോളജി എന്നിവയുടെ ആഗോള കേന്ദ്രമായി കര്‍ണാടകയെ മാറ്റുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

ബംഗളൂരു ഇൻറർനാഷനൽ എക്സിബിഷൻ സെന്‍ററില്‍ (ബി.ഐ.ഇ.സി) നടന്ന ബംഗളൂരു ടെക് ഉച്ചകോടിയുടെ 29ാമത് പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'എ.ഐ ആൻഡ് ബിയോണ്ട്' എന്നതായിരുന്നു പ്രമേയം. കർണാടക സാങ്കേതിക പുരോഗതിക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്നും ആഗോള നവീകരണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സോഫ്റ്റ്‌വെയർ, സേവന കയറ്റുമതിയിലൂടെ രാജ്യം സമ്പാദിക്കുന്ന ഓരോ അഞ്ച് ഡോളറിൽ രണ്ടും കർണാടകയാണ് സംഭാവന ചെയ്യുന്നത്. കഴിഞ്ഞ വർഷം ഏകദേശം 173 ബില്യൺ യു.എസ് ഡോളറിന്‍റെ കയറ്റുമതി നടന്നതായും ശിവകുമാർ പറഞ്ഞു. 2025-26 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ സംസ്ഥാനം 9.4 ബില്യൺ യു.എസ് ഡോളർ എഫ്.ഡി.ഐ ഇക്വിറ്റി ഇൻഫ്ലോ ആകർഷിച്ചുവെന്നും ആ കാലയളവിൽ ഇന്ത്യയുടെ മൊത്തം ഇൻഫ്ലോയുടെ 26.7 ശതമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

1,000ത്തിലധികം ഗ്ലോബൽ കപ്പാസിറ്റി സെന്‍ററുകൾ (ജി.സി.സി) ബംഗളൂരുവിൽ തങ്ങളുടെ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 2025ൽ മാത്രം 30-ലധികം പുതിയ ജി.സി.സികൾ കർണാടകയിലേക്ക് ഒരു ബില്യൺ യു.എസ് ഡോളറിലധികം നിക്ഷേപം കൊണ്ടുവന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 24,00ത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകൾ ഉണ്ടെന്നും അഞ്ച് ഇന്ത്യൻ യൂനികോണുകളിൽ രണ്ടെണ്ണം അല്ലെങ്കിൽ ഒരു ബില്യൺ യു.എസ് ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പുകൾ കർണാടകയിൽ നിന്നാണെന്നും ശിവകുമാർ പറഞ്ഞു. ലോകത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ ബംഗളൂരു എട്ടാം സ്ഥാനത്തും എ.ഐ-നേറ്റീവ് സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ ഏഷ്യയിൽ രണ്ടാം സ്ഥാനത്താന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Karnataka Tech Hub Future

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.