കർണാടക പൊലീസ് വകുപ്പിൽ അഴിച്ചുപണി: ആർ. ഹിതേന്ദ്ര ചീഫ് പൊലീസ് കമീഷണര്‍
ബാംഗളൂരു: കർണാടക പൊലീസ് വകുപ്പിൽ വൻ അഴിച്ചുപണിക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ബംഗളൂരുവിനെ അഞ്ച് പൊലീസ് കമീഷണറേറ്റുകളായി വിഭജിച്ചു. ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് ഉൾപ്പെടെ 32 ഐ,.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ആർ ഹിതേന്ദ്രയെ പുതിയ ചീഫ് പൊലീസ് കമീഷണറായി നിയമിച്ചു.
ലാബോ റാം- സെൻട്രൽ സോൺ പൊലീസ് കമീഷണർ, ഡോ. പി.എസ്. ഹർഷ - കിഴക്കൻ മേഖല പൊലീസ് കമീഷണർ, വികാസ് കുമാർ - പശ്ചിമ മേഖല പൊലീസ് കമീഷണർ, ഡോ. എം.ബി. ബോറലിംഗയ്യ - നോർത്ത് സോൺ പൊലീസ് കമീഷണർ, സി. വംശി കൃഷ്ണ - സൗത്ത് സോൺ പൊലീസ് കമീഷണർ എന്നിവരെ പുതുതായി നിയമിച്ചു.
എൻ. ശശികുമാറിനെ മംഗളൂരു വെസ്റ്റേൺ റേഞ്ചിൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐ.ജി.പി) ആയും കുൽദീപ് കുമാർ ജെയിൻ കലബുറഗിയിലെ പുതിയ പൊലീസ് കമീഷണറായും നിയമിച്ചു.
സീമന്ത് കുമാർ സിങ്: എ.ഡി.ജി.പി, (ഫയർ ആൻഡ് എമർജൻസി സർവിസസ്), ഹേമന്ത് നിംബാൽക്കർ: ബംഗളൂരു ട്രാഫിക് പൊലീസ് കമീഷണര്‍ , അനുപം അഗർവാൾ: ഐ.ജി.പി(കെ.എസ്.ആർ.പി), ശരണപ്പ: ഡി.ഐ.ജി (റെയിൽവേസ്), ഡോ. അനുപ് ഷെട്ടി: ഡി.സി.പി(ഈസ്റ്റ് ട്രാഫിക്), ലക്ഷ്മൺ നിംബർഗി: ഡി.സി.പി(സി.എ.ആർ ആസ്ഥാനം), ലോകേഷ് ജഗലസുര്‍: ഡി.സി.പി(സെന്‍ട്രല്‍ ട്രാഫിക്) ,യതീഷ് എൻ.: ഡി.സി.പി (സൗത്ത്-വെസ്റ്റ് ബംഗളൂരു), സെയ്ദുലു അദാവത്ത്: എസ്.പി, ഐ.എസ്.ഡി ബംഗളൂരു, ശ്രീഹരി ബാബു: ഡി.സി.പി(വൈറ്റ്ഫീൽഡ് ഡിവിഷൻ), കെ.വി. അശോക്: ഡി.സി.പി(പീനിയ ഡിവിഷൻ), വിക്രം ആംതെ: ഡി.സി.പി (നോർത്ത് ഡിവിഷൻ), ലക്ഷ്മി ഗണേഷ്: ഡി.സി.പി (ഗാന്ധിനഗർ ഡിവിഷൻ), പി.വി. സ്നേഹ: ഡി.സിപി (വെസ്റ്റ് ട്രാഫിക്), ഡോ. എം.എസ്. ഗീത: ഡി.സി.പി (ഈസ്റ്റ് ഡിവിഷൻ), രഞ്ജിത്ത് കുമാർ ബണ്ടാരു: ഡി.സി.പി (അഡ്മിനിസ്ട്രേഷൻ), എൽ. ചന്നബസവ: ഡി.സി.പി (ഇന്ദിരാനഗർ ഡിവിഷൻ) എന്നിങ്ങനെയാണ് പുതിയ നിയമനങ്ങള്‍.
ഉദ്യോഗസ്ഥരെ അതത് തസ്തികകളിലേക്ക് സ്ഥലംമാറ്റി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.