മയക്കുമരുന്നുമായി അറസ്റ്റിലായവർ
Posted On
date_range Updated On
date_range രാസലഹരിയുമായി മൂന്നുപേർ അറസ്റ്റിൽ
മംഗളൂരു: കുടക് സ്വദേശികളായ മൂന്ന് യുവാക്കളെ എം.ഡി.എം.എ മയക്കുമരുന്നുമായി മംഗളൂരു ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു.
മടിക്കേരി കോഹിനൂരിലെ കെ. പ്രമോദ് (30), മടിക്കേരി ശക്തിപ്രസാദ് റസിഡൻസിയിലെ മുഹമ്മദ് റഷീദ് (41), മടിക്കേരി കഡഗഡലുവിലെ എസ്. ദർശൻ (24) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്നും ഡിജിറ്റൽ അളവുതൂക്ക ഉപകരണവും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മംഗളൂരു നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഫൽനീർ റോഡിലെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നതായി വിവരം ലഭിച്ച് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.