ബംഗളൂരു: ഗുണ്ടാത്തലവനും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ ബിക്ലു ശിവ കൊല്ലപ്പെട്ട കേസിൽ ബംഗളൂരു പൊലീസ് മൂന്ന് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. കേസിൽ ഇതുവരെ ഏഴുപേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. അരുൺ, നവീൻ അനിൽ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ബി.ജെ.പി എം.എൽ.എ ബൈരതി ബസവരാജിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിൽ എം.എൽ.എക്കും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.
ജൂലൈ 15ന് രാത്രിയാണ് ഭാരതി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അൾസൂർ തടാകത്തിന് സമീപം ശിവപ്രകാശ് എന്ന ബിക്ലു ശിവു (40) കൊല്ലപ്പെട്ടത്. കേസന്വേഷണത്തോട് സഹകരിക്കണമന്ന ഹൈകോടതി നിർദേശത്തെ തുടർന്നാണ് കെ.ആർ പുരം എം.എൽ.എ ബൈരതി ബസവരാജ് ശനിയാഴ്ച പൊലീസിന് മുമ്പാകെ ഹാജരായത്. ബുധനാഴ്ച വീണ്ടും ഹാജരാകണമെന്ന് എം.എൽ.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.