Posted On
date_range Updated On
date_range ക്ഷേത്രം പൂജാരിയുടെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നു
മംഗളൂരു: സുബ്രഹ്മണ്യയിൽ ക്ഷേത്ര പൂജാരിയുടെ വസതിയിൽനിന്ന് പണവും സ്വർണാഭരണങ്ങളും മോഷണം പോയി. സുബ്രഹ്മണ്യ മഠത്തിലെ പുരോഹിതനായ ആനന്ദ് ഭട്ട് മഠത്തിലേക്ക് തന്റെ പതിവ് വൈദിക കർമങ്ങൾ നിർവഹിക്കാൻ പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. 25,000 രൂപയും 23 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തി. സുബ്രഹ്മണ്യ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.