തേജസ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ നാലാം വാർഷിക ഉദ്ഘാടന
ചടങ്ങിൽനിന്ന്
ബംഗളൂരു: തേജസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നാലാം വാർഷികവും പഠനോപകരണ വിതരണവും എസ്.ജി പാളയ സെൻറർ തോമാസ് ഫോറെയിൻ ചർച്ചിന്റെ മിനി ഹാളിൽ നടന്നു.മാനേജിങ് ട്രസ്റ്റി മധു കലമാനൂർ അധ്യക്ഷത വഹിച്ചു. ഫാദർ ആൻറ്റോ കാഞ്ഞിരത്തിങ്കൽ മുഖ്യാതിഥിയായി.
ട്രസ്റ്റി ദീപാ എസ്. മധു, ബംഗളൂരു മലയാളി ഫോറം പ്രസിഡന്റ് അഡ്വ. മെൻറ്റോ ഐസക്, ഹോപ്പ് സ്കൂൾ ഫൗണ്ടേഷൻ അഡ്മിനിസ്േട്രറ്റർ ദീപക് മുനിരാജു, ശ്രീനാരായണ സമിതി ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, നമ്മ കേരള സമാജം പ്രസിഡന്റ് കെ. ഹരിദാസൻ, എസ്.ബി.എം.എ പ്രസിഡന്റ് അലക്സ് ജോസ്, ബംഗളൂരു മലയാളി ഫോറം വൈസ് പ്രസിഡന്റ് അരുൺ ജോർജ്, ഷാജി ടോം, അർജുൻ സുന്ദരേശൻ, അഭിരാമി, അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.200ഓളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തേജസ് ഗ്ലോറിയസ് അവാർഡുകൾ വിതരണം ചെയ്തു. പത്രപ്രവർത്തകൻ വിഷ്ണുമംഗലം കുമാർ, സാമൂഹിക പ്രവർത്തകൻ സതീഷ് എൻ.ഡി., സിനിമ താരം സന്തോഷ് കുമാർ എം.എസ് തുടങ്ങിയവർ അവാർഡുകൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.