സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ എ.​ഐ.​സി.​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രെ മു​ഖ്യ​മ​ന്ത്രി ഡി.​കെ ശി​വ​കു​മാ​ർ സ്വാ​ഗ​തം ചെ​യ്യു​ന്നു. മു​ന്‍ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ സ​മീ​പം

കര്‍ണാടകയിൽ ഇനി ടീം ഡി.കെ; 13 കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച് കോ​​ൺ​ഗ്ര​സ്

ബം​ഗ​ളൂ​രു: ഭ​ര​ണ​ഘ​ട​ന മു​റു​കെ പി​ടി​ച്ച് ലോ​ക് ഭ​വ​നി​ലെ ഗ്ലാ​സ് ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡി.​കെ.​ശി​വ​കു​മാ​ര്‍ ക​ര്‍ണാ​ട​ക​യു​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തോ​ടെ അ​ധി​കാ​ര വ​ടം​വ​ലി​ക​ള്‍ക്കും വി​രാ​മ​മി​ട്ടു. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ നേ​താ​ക്ക​ളും പു​തു ത​ല​മു​റ​യി​ലെ നേ​താ​ക്ക​ളും അ​ട​ങ്ങി​യ​താ​ണ് പു​തി​യ മ​ന്ത്രി സ​ഭ. മ​ന്ത്രി​സ​ഭ​യി​ലു​ൾ​പ്പെ​ട്ട മ​ല​യാ​ളി​ക​ളാ​യ കെ.​ജെ. ജോ​ർ​ജ്, യു.​ടി. ഖാ​ദ​ര്‍ എ​ന്നി​വ​ര്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ ത​ങ്ങ​ളു​ടേ​താ​യ സ്ഥാ​നം ഉ​യ​ര്‍ത്തി​പ്പി​ടി​ച്ച​വ​രാ​ണ്. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മം​ഗ​ളൂ​രു എം.​എ​ൽ.​എ​യു​മാ​യ യു.​ടി. ഖാ​ദ​ർ കാ​ബി​ന​റ്റ് പ​ദ​വി​യു​ള്ള മ​ന്ത്രി​യാ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. മം​ഗ​ളൂ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഖാ​ദ​ർ ദൈ​വ​നാ​മ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. അ​ഞ്ച് ത​വ​ണ നി​യ​മ​സ​ഭാം​ഗ​മാ​യ ഖാ​ദ​ർ ആ​ദ്യ​മാ​യി ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത് 2007ൽ ​പി​താ​വും മു​ൻ എം.​എ​ൽ.​എ​യു​മാ​യ യു.​ടി. ഫ​രീ​ദി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​ണ്.

നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ച 13 കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക മി​ക​ച്ച​താ​ണ്. ഭ​ര​ണ പ്രാ​വീ​ണ്യ​മു​ള്ള മു​തി​ർ​ന്ന ലിം​ഗാ​യ​ത്ത് നേ​താ​വാ​ണ് എം.​ബി. പാ​ട്ടീ​ൽ, ബം​ഗ​ളൂ​രു രാ​ഷ്ട്രീ​യ​ത്തി​ലെ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ രാ​മ​ലിം​ഗ റെ​ഡ്ഡി, വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള സ​തീ​ഷ് ജാ​ർ​ക്കി​ഹോ​ളി, വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ലിം​ഗാ​യ​ത്ത് മു​ഖ​മാ​യ ഈ​ശ്വ​ർ ഖാ​ന്ദ്രെ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ഏ​ഴ് ത​വ​ണ എം.​പി​യു​മാ​യ കെ.​എ​ച്ച്. മു​നി​യ​പ്പ, കൃ​ഷ്ണ ബൈ​രെ ഗൗ​ഡ, ബൈ​ര​തി സു​രേ​ഷ്, ക​ല്യാ​ണ ക​ർ​ണാ​ട​ക മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ശ​ര​ൺ പ്ര​കാ​ശ് പാ​ട്ടീ​ൽ എ​ന്നി​വ​ര്‍ക്കൊ​പ്പം എ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ മ​ക​ൻ പ്രി​യ​ങ്ക് ഖാ​ർ​ഗെ​യും മു​ന്‍ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ​യും മ​ന്ത്രി​സ​ഭ​യി​ലു​ണ്ട്.

2023ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ കോ​ണ്‍ ഗ്ര​സ് സ​ര്‍ക്കാ​ര്‍ ഭ​ര​ണ​പ​ര​മാ​യ മു​ന്നേ​റ്റം ന​ട​ത്തു​മ്പോ​ഴും അ​ധി​കാ​ര കൈ​മാ​റ്റം എ​ന്നും ച​ർ​ച്ച​യാ​യി​രു​ന്നു. ന​വം​ബ​റി​ല്‍ ര​ണ്ട​ര വ​ര്‍ഷം പൂ​ര്‍ത്തി​യാ​യ​തോ​ടെ അ​ത് കൊ​ടു​മ്പി​രി കൊ​ള്ളു​ക​യും ശി​വ​കു​മാ​റി​ന്‍റെ അ​നു​യാ​യി​ക​ള്‍ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ശി​വ​കു​മാ​റും നേ​തൃ​മാ​റ്റം സൂ​ചി​പ്പി​ച്ചു. അ​ധി​കാ​രം മു​റു​കെ പി​ടി​ച്ച സി​ദ്ധ​രാ​മ​യ്യ താ​ന്‍ അ​ഞ്ച് വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​തോ​ടൊ​പ്പം ത​ന്നെ കോ​ണ്‍ ഗ്ര​സ് ഹൈ​ക്ക​മാ​ന്‍ഡി​ന്‍റെ തീ​രു​മാ​നം അ​നു​സ​രി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു.

താ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​കു​മോ എ​ന്ന​ത് കാ​ലം തെ​ളി​യി​ക്കും എ​ന്നാ​യി​രു​ന്നു ഡി.​കെ യു​ടെ പ​ക്ഷം. നേ​തൃ​മാ​റ്റം കൊ​തി​ച്ച എം.​എ​ല്‍.​എ​മാ​രും അ​ധി​കാ​ര​കൈ​മാ​റ്റ​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ചു. ഒ​ട്ടേ​റെ സം​ഭ​വ വി​കാ​സ​ങ്ങ​ള്‍ക്ക് ശേ​ഷം മൂ​ന്നു വ​ര്‍ഷ​ത്തി​ന് ശേ​ഷം കാ​ലം ഡി.​കെ​യു​ടെ മു​ഖ്യ​മ​ന്ത്രി​പ​ദം തെ​ളി​യി​ച്ച് ത​ന്നു. ജ​ന പ്രി​യ​നാ​യ സി​ദ്ധ​രാ​മ​യ്യ മു​ഖ്യ​മ​ന്ത്രി​പ​ദം കൈ​മാ​റു​മ്പോ​ള്‍ ക​രു​ത്തു​റ്റ നേ​താ​വാ​യ ഡി.​കെ​ക്കു മു​ന്‍പി​ല്‍ വെ​ല്ലു​വി​ളി​ക​ള്‍ ഏ​റെ​യാ​ണ്.

മ​ന്ത്രി​സ​ഭ​യി​ൽ കൂ​ടു​ത​ൽ മു​സ്‍ലിം പ്ര​തി​നി​ധ്യം ന​ല്‍ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​സ്‍ലിം സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തു​ണ്ട്. ബി.​ജെ.​പി നേ​താ​ക്ക​ള്‍ കോ​ണ്‍ഗ്ര​സ് അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ല്‍ ജ​ന​സേ​വ​നം മ​റ​ക്കു​ന്നു​വെ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി നി​ര​വ​ധി ത​വ​ണ പ​രി​ഹാ​സ​വു​മാ​യി അ​ര​ങ്ങി​ലെ​ത്തി​യി​രു​ന്നു.

അഭിനന്ദനങ്ങളുമായി പ്രമുഖര്‍; ശിവകുമാറിനെ അഭിനന്ദിച്ച് സോണിയ ഗാന്ധി

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ ഡി.​കെ. ശി​വ​കു​മാ​റി​ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. ശി​വ​കു​മാ​റി​നെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് സോ​ണി​യ ഗാ​ന്ധി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്. ക​ർ​ണാ​ട​ക​യെ അ​ദ്ദേ​ഹം വി​ജ​യ​ക​ര​മാ​യി ന​യി​ക്കു​മെ​ന്ന് ത​നി​ക്ക് വി​ശ്വാ​സ​മു​ണ്ടെ​ന്ന് സോ​ണി​യ ഗാ​ന്ധി പ​റ​ഞ്ഞു. പു​തി​യ ഉ​ത്ത​ര​വാ​ദി​ത്തം സ​മ​ർ​ഥ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ക. ഭാ​വി​യി​ൽ നി​ങ്ങ​ൾ​ക്ക് വി​ജ​യം കൈ​വ​രി​ക്കാ​ൻ ക​ഴി​യ​ട്ടെ. എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കൂ. ഭാ​വി​യി​ൽ നി​ങ്ങ​ൾ​ക്ക് വി​ജ​യം കൈ​വ​രി​ക്കാ​ൻ ക​ഴി​യ​ട്ടെ​യെ​ന്നും സോ​ണി​യ ഗാ​ന്ധി പ​റ​ഞ്ഞു. ത​ന്നി​ല്‍ ജ​ന​ങ്ങ​ള്‍ക്ക് വി​ശ്വാ​സ​മു​ണ്ടെ​ന്നും എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​താ​യും ശി​വ​കു​മാ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

കോ​ണ്‍ഗ്ര​സ് ന​യ​ങ്ങ​ള്‍ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കും -സു​ഖ് വീന്ദ​ർ സി​ങ് സു​ഖു

ബം​ഗ​ളൂ​രു: വ​ർ​ഷ​ങ്ങ​ളാ​യി പാ​ർ​ട്ടി​യു​ടെ നെ​ടും തൂ​ണാ​യി നി​ന്ന ശി​വ​കു​മാ​റി​ന്‍റെ സം​ഭാ​വ​ന​യെ പ്ര​ശം​സി​ച്ച് ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്വീ​ന്ദ​ർ സി​ങ് സു​ഖു. ഡി.​കെ. ശി​വ​കു​മാ​ർ വ​ള​രെ​ക്കാ​ല​മാ​യി ന​ല്ല പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​ണ്. നേ​തൃ​മാ​റ്റ തീ​രു​മാ​നം ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​ന്ന​ത്. മൂ​ന്നു വ​ര്‍ഷം കൊ​ണ്ട് സി​ദ്ധ​രാ​മ​യ്യ സ്ഥാ​പി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ ന​യ​ങ്ങ​ൾ ഡി.​കെ. ശി​വ​കു​മാ​ര്‍ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്ന് സു​ഖു പ​റ​ഞ്ഞു.

ആശംസകളുമായി കു​മാ​ര​സ്വാ​മി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​യു​ട​നെ കേ​ന്ദ്ര​മ​ന്ത്രി​യും ജെ.​ഡി.​എ​സ് നേ​താ​വു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ഡി.​കെ. ശി​വ​കു​മാ​റി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ഡി.​കെ. ശി​വ​കു​മാ​റി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ല​ഭി​ച്ച ഈ ​അ​വ​സ​രം ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​ർ​ണാ​ട​ക​യു​ടെ വി​ക​സ​ന​ത്തി​നും വേ​ണ്ടി വി​നി​യോ​ഗി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം എ​ക്സി​ല്‍ കു​റി​ച്ചു.

Tags:    
News Summary - Team DK now in Karnataka; Congress announces list of 13 cabinet ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.