ബംഗളൂരു: സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാദിയുമായിരുന്ന ഫസൽ കോയമ്മ തങ്ങൾ അനുസ്മരണ പ്രാർഥന സംഗമങ്ങൾ ബംഗളൂരുവിലെ നാൽപതോളം കേന്ദ്രങ്ങളിൽ നടത്താൻ എസ്.വൈ.എസ് ജില്ല കാബിനറ്റ് യോഗം തീരുമാനിച്ചു. ജില്ലതല ഉദ്ഘാടനം ഇന്ന് മഡിവാള ഉമറുൽ ഫാറൂഖ് മസ്ജിദിൽ നടക്കും.
യോഗത്തിൽ ജാഫർ നൂറാനി അധ്യക്ഷത വഹിച്ചു. അനസ് സിദ്ദീഖി, നാസർ ക്ലാസിക്, ഷർശാദ്, ഇബ്രാഹിം സഖാഫി പയോട്ട, മുനീർ, ഹാഷിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.