സുവർണ കർണാടക കേരള സമാജം ഈസ്റ്റ് സോൺ വനിത വിഭാഗം സംഘടിപ്പിച്ച
ചിത്രരചന മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range സുവർണ കർണാടക കേരള സമാജം ചിത്രരചന മത്സരം
ബംഗളൂരു: സുവർണ കർണാടക കേരള സമാജം ഈസ്റ്റ് സോൺ വനിത വിഭാഗം കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു.കമ്മനഹള്ളിയിലെ ഓഫിസിൽ രണ്ട് ഗ്രൂപ്പുകളിലായി നടന്ന മത്സരത്തിൽ ഒന്നാം വിഭാഗത്തിൽ അനിഘ അജിത്, അഹാന എം. എന്നിവർ ജേതാക്കളായി.
രണ്ടാം വിഭാഗത്തിൽ സാൻവിയ സാജൻ, മാധവ് കെ. നായർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാരായി.ലിൻസി പ്രമോദ് വിധികർത്താവായിരുന്നു. മഹിളാവിഭാഗം ഭാരവാഹികളായ മായ കൃഷ്ണകുമാർ, റിൻസി മാത്യു, ശാഖ ചെയർമാൻ ബാഹുലേയൻ കെ.വി, കൺവീനർ ബിജു ജോസഫ്, അനു ലക്ഷ്മൺ, കിരൺ, കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.