പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ
ബംഗളൂരു: പാനിപൂരി നൽകി ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ അശോക് നഗർ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രശസ്തമായ മാളിനു സമീപം ഭിക്ഷാടനം നടത്തുകയായിരുന്നു സംസാരശേഷിയില്ലാത്ത അമ്മയും മകളും. കുട്ടിയെ 54കാരനായ പ്രതി പാനിപൂരി നൽകി വശീകരിക്കുകയായിരുന്നു. തുടർന്ന് മഗ്രത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന മണ്ണുമാന്തി യന്ത്രത്തിനു സമീപം കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. രക്തം വാർന്ന നിലയിൽ കണ്ട കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.