ചാ​മു​ണ്ഡി ഹി​ല്‍സി​ലെ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ത്തി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തി​ല്‍നി​ന്ന്

ചാമുണ്ഡി ഹില്‍സിലെ വികസന പ്രവര്‍ത്തനം; പ്രതിഷേധവുമായി പരിസരക്കാഗി നാവു

ബം​ഗ​ളൂ​രു: ചാ​മു​ണ്ഡി ഹി​ല്‍സി​നെ​യും പ​രി​സ്ഥി​തി​യെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നി​ന് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ മ​ല​ക​യ​റി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ‘പ്ര​സാ​ദ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ല​യി​ൽ ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ എ​തി​ർ​ത്തു​കൊ​ണ്ട് 'പ​രി​സ​ര​ക്കാ​ഗി നാ​വു' സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, വി​ദ്യാ​ര്‍ഥി​ക​ൾ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മൈ​സൂ​ർ രാ​ജ​കു​ടും​ബാം​ഗം പ്ര​മോ​ദ ദേ​വി വൊ​ഡ​യാ​റും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി.

ചാ​മു​ണ്ടി ഹി​ല്‍സ് സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് അ​വ​ർ സം​സാ​രി​ച്ചു. മ​ല​യി​ലെ അ​നി​യ​ന്ത്രി​ത​മാ​യ കോ​ൺ​ക്രീ​റ്റ് നി​ർ​മാ​ണ​ങ്ങ​ൾ ഉ​രു​ൾ​പൊ​ട്ട​ലി​ന് കാ​ര​ണ​മാ​കു​മെ​ന്നും പ​രി​സ്ഥി​തി​യെ ന​ശി​പ്പി​ക്കു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ല​യെ ഒ​രു 'കോ​ൺ​ക്രീ​റ്റ് കാ​ടാ​ക്കി' മാ​റ്റ​രു​തെ​ന്ന് വി​ദ്യാ​ര്‍ഥി​ക​ൾ പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ച തു​ക മ​ല​യ്ക്ക് മു​ക​ളി​ൽ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യു​ന്ന​തി​നു പ​ക​രം, അ​ടി​വാ​ര​ത്തി​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നും, മ​ലി​നീ​ക​ര​ണ​മി​ല്ലാ​ത്ത ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​നും, മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു.

പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഭ​മി വി. ​ഷെ​നോ​യ് ഈ​സ്റ്റ​ർ ഐ​ല​ൻ​ഡി​ന്‍റെ ഉ​ദാ​ഹ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി സം​സാ​രി​ച്ചു. പ​രി​സ്ഥി​തി​യെ അ​വ​ഗ​ണി​ച്ചാ​ൽ ഉ​ണ്ടാ​കു​ന്ന ദു​ര​ന്ത​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ചാ​മു​ണ്ടി ഹി​ൽ​സ് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പാ​രി​സ്ഥി​തി​ക ആ​ഘാ​ത പ​ഠ​നം (എ​ഫ്.​ഐ.​എ) ന​ട​ത്ത​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Development work in Chamundi Hills; Locals protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.