Posted On
date_range Updated On
date_range ഐവൻ ഡിസൂസ എം.എൽ.സിയുടെ വീടിന് നേരെ കല്ലേറ്: രണ്ടുപേർ അറസ്റ്റിൽ
മംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവ് ഐവൻ ഡിസൂസ എം.എൽ.സിയുടെ വീടിന് കല്ലെറിഞ്ഞ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാൾ താലൂക്കിൽ ബൊളന്തൂർ ഗ്രാമത്തിലെ നാരായൺ കോദി ഹൗസിൽ ഭരത് എന്ന യക്ഷിത് (24), ബണ്ട്വാൾ കൊളനാട് വില്ലേജിൽ പർതിപാഡി വീട്ടിൽ ദിനേശ് കുർത്തമൊഗറു (20) എന്നിവരാണ് അറസ്റ്റിലായത്.
സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്നാണ് ഇരുവരെയും പിടികൂടിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ അനുമതി നൽകിയ കർണാടക ഗവർണർക്കെതിരെ ഐവൻ നടത്തിയ പ്രകോപന പ്രസംഗത്തിലുള്ള രോഷമാണ് കല്ലെറിഞ്ഞ് പ്രകടിപ്പിച്ചതെന്ന് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.