ശ്രീ​നാ​രാ​യ​ണ സ​മി​തി അ​ൾ​സൂ​ർ ഗു​രു​മ​ന്ദി​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ത​യാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ശ്രീനാരായണഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു

ബം​ഗ​ളൂ​രു: ശ്രീ​നാ​രാ​യ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൾ​സൂ​ർ, മൈ​ല​സാ​ന്ദ്ര ഗു​രു​മ​ന്ദി​ര​ങ്ങ​ളി​ൽ ഗു​രു​ജ​യ​ന്തി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ൾ​സൂ​ർ ഗു​രു​മ​ന്ദി​ര​ത്തി​ലെ പൂ​ജ ച​ട​ങ്ങു​ക​ൾ​ക്ക് അ​മ്പ​ല​ക്ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​എ​ൻ. പു​ഷ്പ​നാ​ഥ് നേ​തൃ​ത്വം ന​ൽ​കി. ഗു​രു​പൂ​ജ, ഗു​രു​ദേ​വ കൃ​തി​ക​ളു​ടെ പാ​രാ​യ​ണം, പു​ഷ്പാ​ഞ്ജ​ലി, ക​ല​ശ പൂ​ജ തു​ട​ങ്ങി​യ​വ ന​ട​ന്നു.

ശ്രീ​നാ​രാ​യ​ണ സ​മി​തി മൈ​ല​സാ​ന്ദ്ര ഗു​രു​മ​ന്ദി​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ത​യ ഘോ​ഷ​യാ​ത്ര

മൈ​ല​സാ​ന്ദ്ര ഗു​രു​മ​ന്ദി​ര​ത്തി​ൽ രാ​വി​ലെ ആ​റി​ന് ന​ട​ന്ന ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. സോ​ൺ വൈ​സ് പ്ര​സി​ഡ​ന്റ് സു​ധീ​ഷ് കു​മാ​ർ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി എ​സ്. സ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​റ​നി​റ​ക്ക​ലി​നും പൂ​ജ​ക​ൾ​ക്കും ശേ​ഷം അ​ന്ന​ദാ​നം ന​ട​ന്നു. പൂ​ജ​ക​ൾ​ക്ക് പൂ​ജാ​രി ആ​ദി​ഷ് നേ​തൃ​ത്വം ന​ൽ​കി. ശ്രീ​നാ​രാ​യ​ണ സ​മി​തി പ്ര​സി​ഡ​ന്റ് അ​നി​കു​മാ​ർ സ്വാ​ഗ​ത​വും ജോ​യ​ന്റ് സെ​ക്ര​ട്ട​റി എ​സ്. സ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Sree Narayana guru Jayanti celebration organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.