കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ ദക്ഷിണ കൊറിയ ഇന്ത്യൻ അംബാസഡർ അമിത് കുമാറിനൊപ്പം
Posted On
date_range Updated On
date_range സ്പീക്കർ അഡ്വ. യു.ടി. ഖാദർ കോമൺവെൽത്ത് സമ്മേളനത്തിലേക്ക്
മംഗളൂരു: കർണാടക നിയമസഭ സ്പീക്കർ മംഗളൂരു എം.എൽ.എ അഡ്വ. യു.ടി. ഖാദർ നവംബർ അഞ്ച് മുതൽ എട്ടുവരെ ആസ്ട്രേലിയയിലെ സിഡ്നിയിൽ നടക്കുന്ന 67ാമത് കോമൺവെൽത്ത് പാർലമെന്ററി സമ്മേളനത്തിൽ പങ്കെടുക്കും. കർണാടകയുടെ രാജ്യാന്തര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖാദർ, ദക്ഷിണ കൊറിയയിൽ സന്ദർശനത്തിലാണ്. ഞായറാഴ്ച ദക്ഷിണ കൊറിയ ഇന്ത്യൻ അംബാസഡർ അമിത് കുമാറുമായി അദ്ദേഹം ചർച്ച നടത്തി. വിവര സാങ്കേതിക വിദ്യ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം വിഷയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.