കന്നഡ മീഡിയം സർക്കാർ സ്കൂളുകൾ പൂട്ടില്ല -മന്ത്രി

ബംഗളൂരു: സംസ്ഥാനത്ത് കന്നഡ മീഡിയം സർക്കാർ സ്കൂളുകൾ ഒരു വിദ്യാർഥി മാത്രമാണെങ്കിൽ പോലും അടച്ചുപൂട്ടില്ലെന്ന് പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. റായ്ച്ചൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സ്കൂളുകളിൽ അധ്യാപകരെയും ഉച്ചഭക്ഷണ പദ്ധതി ജീവനക്കാരെയും നിലനിർത്തും.

കന്നഡക്കൊപ്പം ഇംഗ്ലീഷിലും പഠിക്കാൻ അവസരമൊരുക്കുന്ന ദ്വിഭാഷാ വിദ്യാഭ്യാസരീതി സർക്കാർ സ്കൂളുകളിൽ നടപ്പാക്കും. എൽ.കെ.ജി മുതൽ പി.യു.സി വരെ 14 വർഷത്തെ വിദ്യാഭ്യാസം ഒരേ കാമ്പസിൽ ലഭ്യമാക്കുന്ന തരത്തില്‍ സ്കൂളുകള്‍ വികസിപ്പിക്കും. ഓരോ വിഷയത്തിനും പ്രത്യേക അധ്യാപകരെ നിയമിക്കുന്നത് പരിഗണിക്കും. സ്വകാര്യ സ്കൂളുകളിലേതിന് സമാനമായ പഠനസൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും സർക്കാർ സ്കൂളുകളിൽ ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Kannada medium government schools will not be closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.