നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധന പിൻവലിക്കണമെന്ന ആവശ്യവുമായി ബാംഗ്ലൂർ മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശന് കണ്ണൂരിൽ നിവേദനം നൽകുന്നു
നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി
ബംഗളൂരു: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധന പിൻവലിക്കണമെന്ന ആവശ്യവുമായി ബാംഗ്ലൂർ മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശന് കണ്ണൂരിൽ നിവേദനം സമർപ്പിച്ചു. പ്രവാസി മലയാളികൾക്കും പ്രത്യേകിച്ച് ബംഗളൂരുവില്‍ താമസിക്കുന്ന സാധാരണക്കാരായ മലയാളികൾക്കും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്നും മുൻകാല പ്രീമിയം നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ തുടരാൻ നടപടി സർക്കാർ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ബംഗളൂരു മലയാളി ഫോറം പ്രസിഡന്റ് പി.ജെ. ജോജോ, സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ ഇ.ജെ. സജീവ്, ജോയന്റ് ട്രഷറർ ചാർലി മാത്യു, മാനേജിങ് കമ്മിറ്റി അംഗങ്ങളായ മധു കലമാനൂർ, അനിൽ ധർമപതി, മുൻ ജോയന്റ് സെക്രട്ടറി അഡ്വ. മനോജ്, കെ.എം.സി.സി പ്രതിനിധി മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. നന്മ ബംഗളൂരു കേരളസമാജം, ശ്രീനാരായണ സമിതി അൾസൂർ, സുവർണ കേരള സമാജം, കേരള എൻജിനിയേഴ്സ് അസോസിയേഷൻ, ക്രിസ്റ്റഫർ അസോസിയേഷൻ, കേരള സമാജം സിറ്റി സോൺ എന്നിവർ പിന്തുണ അറിയിച്ചു. പ്രവാസി മലയാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും സംഘടനകൾ മുന്നോട്ടുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.