എം.എം.എ ചാരിറ്റി ഹോം ജനുവരിയിൽ വിതരണം ചെയ്യും
ബംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ നിർമിച്ചുനൽകുന്ന ഭവന പദ്ധതിയുടെ (എം.എം.എ ചാരിറ്റി ഹോം ) നാലാം ഘട്ടമായി നീലസാന്ദ്രയിൽ പണി പൂർത്തീകരിച്ച 27 ഭവനങ്ങളുടെ വിതരണം ജനുവരി രണ്ടാം വാരം നടത്താൻ പ്രസിഡന്‍റ് ഡോ. എൻ.എ. മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന എം.എം.എ പ്രവർത്തക സമിതി യോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
അപേക്ഷകളിൽ കൃത്യമായി സർവേ നടപടികൾ പൂർത്തിയാക്കി സ്ക്രീനിങ് കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇത് പരിശോധിച്ച് അർഹരായവരെ തെരഞ്ഞെടുക്കും. നിർമാണത്തിലിരിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിന്റെ പുതിയ ബ്ലോക്ക് ഉടൻ പണി പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കും.
തുടർനടപടികൾ പൂർത്തിയാക്കാൻ അഡ്വ. പി. ഉസ്മാൻ ചെയർമാനായി സബ് കമ്മിറ്റിക്ക് രൂപം നൽകി. കെ.എച്ച്. ഫാറൂഖ്, അഡ്വ. ശക്കീൽ അബ്ദു റഹ്മാൻ, പി.എം. ലത്തീഫ് ഹാജി, മുഹമ്മദ് തൻവീർ, കെ.സി. ഖാദർ, ആസിഫ് ഇഖ്ബാൽ, മുഹമ്മദ് മൗലവി, ടി.ടി.കെ. ഈസ്സ, എം.സി. ഹനീഫ് എന്നനിവർ സബ് കമ്മിറ്റി അംഗങ്ങളാണ്. സുബൈർ കായക്കോടി ശംസുദ്ദീൻ കൂടാളി, എ.ബി. ബഷീർ, കെ. മൊയ്തീൻ, മൂസ്സ വൈകിങ്, ടി.സി. ശബീർ, എ.കെ. കബീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.