Posted On
date_range Updated On
date_range മംഗളൂരുവിൽ തർക്ക ഭൂമിയിൽ മന്ത്രവാദമെന്ന് അഭ്യൂഹം
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ബെൽത്തങ്ങാടി ഗർഡാഡിയിൽ ഭൂവളപ്പിന്റെ ഗേറ്റിൽ 25 ആടുകളുടെ തലയും ഒപ്പം 25 പേരുടെ ഫോട്ടോയും കണ്ടെത്തി. രാവിലെ ജോലിക്കെത്തിയ തൊഴിലാളികൾ അറിയിച്ചതനുസരിച്ച് പൊലീസെത്തി കേസ് രജിസ്റ്റർ ചെയ്തു. മന്ത്രവാദ അവശിഷ്ടമാണെന്ന അഭ്യൂഹം പ്രദേശമാകെ പരക്കുകയാണ്.
കേരളത്തിൽ നിന്നുള്ള രണ്ടു പേരുടെ ഉടമസ്ഥതയിലുള്ള 25 ഏക്കർ ഭൂമി, രാജേഷ് പ്രഭു എന്നയാൾ എട്ട് കോടി രൂപക്ക് വാങ്ങിയതായി പറയുന്നു. വില പൂർണമായി നൽകാത്തതുമായി ബന്ധപ്പെട്ട് കേസുണ്ട്. ഭൂമി യഥാർഥ ഉടമകൾക്ക് തിരിച്ചുനൽകാൻ നിർദേശിച്ചും വില്പന വിലക്കിയും കോടതി പുറപ്പെടുവിച്ച ഉത്തരവ് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.