മുംബൈ: സാമൂഹിക സേവനങ്ങളിൽ ഏറപ്പെടുന്ന കോർപറേറ്റുകളുടെയും സന്നദ്ധ സംഘടനകളുടെയും സംഭാവനകൾ പ്രദർശിപ്പിക്കാൻ ലയൺസ് കൗൺസിൽ ഓഫ് ഇന്ത്യ നഗരത്തിൽ സംഘടിപ്പിച്ച കോൺക്ളേവിൽ കേരളത്തിലെ സൊലേസും. ശനി, ഞായർ ദിവസങ്ങളിൽ കുർള, ബി.കെ.സിയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് കോൺക്ളേവ് നടക്കുന്നത്.
അർബുദരോഗ ബാധിതരായ ആയിരകണക്കിന് കുഞ്ഞുങ്ങൾക്കായി പ്രവർത്തിക്കുന്ന സൊലേസ് ആദ്യമായണ് ഇത്തരം കോൺക്ളേവിൽ പങ്കെടുക്കുന്നതെന്ന് സ്ഥാപക അംഗവും സെക്രട്ടറിയുമായ എഴുത്തുകാരി ഷീബ അമീർ പറഞ്ഞു. കഴിഞ്ഞ ഒന്നരപതിറ്റാണ്ടിലേറെയായി രോഗബാധിതരുടെ കുടുംത്തിന് സാമ്പത്തിക, സാമൂഹിക, വിദ്യഭ്യാസ പിന്തുണയടക്കം സൊലേസ് നടത്തിവരുന്ന സേവനങ്ങളെ കുറിച്ചാണ് കോൺക്ളേവിൽ പ്രദർശിപ്പിക്കുന്നത്. വിവിധ ലയൺസ് ക്ളബ്ബുകളുടെ ഗവർണർമാരും വിദേശ പ്രതിനിധികളും സന്ദർശകരായിരുന്നുവെന്ന് ഷീബ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.