Posted On
date_range Updated On
date_range ഇന്ത്യയിലെ ആദ്യ സിൽക്ക് മ്യൂസിയം മൈസൂരുവിൽ
ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ സിൽക് മ്യൂസിയം മൈസൂരുവിൽ ആരംഭിക്കും. സിൽക്ക് ഉൽപാദനം, പ്യൂപയിൽനിന്ന് നൂൽ എങ്ങനെ ഉണ്ടാക്കുന്നു, തുണിയിൽ എങ്ങനെ നെയ്തെടുക്കുന്നു എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുമെന്ന് സെൻട്രൽ സിൽക്ക് ബോർഡിന്റെ ദേശീയ സിൽക്ക് വേം സീഡ് ഓർഗനൈസേഷൻ ഡയറക്ടർ ഡോ. മന്ദിര മൂർത്തി പറഞ്ഞു.
യഥാർഥ പട്ടും വ്യാജ പട്ടും തിരിച്ചറിയുന്നതെങ്ങനെ എന്ന് മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും. അടുത്ത സാമ്പത്തിക വർഷം പ്രാരംഭ നടപടികൾ ആരംഭിച്ച് രണ്ടുവർഷത്തിനകം പൂർത്തിയാക്കാനാകുമെന്ന് കരുതുന്നതായും ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.