ശൈഖ് ഹുസൈൻ ബംഗളൂരുവിൽ നിര്യാതനായി

ബംഗളൂരു: വൈറ്റ് ഫീൽഡ് സദർമംഗലയിൽ താമസിക്കുന്ന കുടക് സ്വദേശി ശൈഖ് ഹുസൈൻ (70) ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിൽ നിര്യാതനായി. സന്നദ്ധ സംഘടനയായ ഹിറ വെൽഫെയർ അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു. പാവങ്ങൾക്കിടയിൽ പതിവായി സഹായമെത്തിക്കാനും അവരുടെ ക്ഷേമപ്രവർത്തനങ്ങളിലും പ്രായംമറന്ന് മുന്നിട്ടുനിന്ന സഹൃദയനായിരുന്നു അദ്ദേഹം. ശനിയാഴ്ച രാത്രി 11.30 ഓടെയായിരുനു ഹൃദയാഘാതം അനുഭവപ്പെട്ടത്.

കോൾസ് പാർക്ക് ഹിറയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ നൂറുകണക്കന് പേർ പ​​ങ്കെടുത്തു. ഞായറാഴ്ച വൈകീട്ടോടെ ഖബറടക്കി.

ഭാര്യമാർ: സഹറാബി, അസ്മത്ത്. മക്കൾ: റഫീഖ്, ഹനീഫ്, ഷക്കീല, ജമീല. ആയിഷ, സമീർ. മരുമക്കൾ: മസീഡ് മൗല, അബ്ദുല്ല. സഹോദരങ്ങൾ: ഇസ്മായിൽ, ഹമീദ്, റഫീഖ്.

Tags:    
News Summary - sheikh hussain obit bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.