Posted On
date_range Updated On
date_range ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; യാത്രക്കാരൻ അറസ്റ്റിൽ
മംഗളൂരു: നഗരത്തിൽ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരൻ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ചതായി പരാതി. സംഭവത്തിൽ മംഗളൂരു സ്വദേശി കെ.ഉദയയെ(40) പൊലീസ് അറസ്റ്റ് ചെയ്തു.
യാത്രക്കാരൻ ഉപദ്രവിക്കുന്നുവെന്ന് കുട്ടി മറ്റു യാത്രക്കാരോട് പറയുകയായിരുന്നു. യാത്രക്കാർ ഇടപെട്ടതിനെത്തുടർന്ന് ബസ് പുത്തൂർ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
ഉദയയെ കസ്റ്റഡിലെടുത്ത പുത്തൂർ വനിത പൊലീസ് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.