മ​ല​യാ​ളി​ക​ളു​ടെ സേ​വ​നം മ​ഹ​ത്ത​രം -ബി.​വൈ. രാ​ഘ​വേ​ന്ദ്ര എം.​പി

മം​ഗ​ളൂ​രു: കേ​ര​ളീ​യ​ർ അ​വ​രു​ടെ ത​ന​ത് സം​സ്കാ​രം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ക​ർ​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ളു​മാ​യി ഇ​ണ​ങ്ങി നി​ര​വ​ധി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​ത് ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് ശി​വ​മൊ​ഗ്ഗ എം.​പി ബി.​വൈ. രാ​ഘ​വേ​ന്ദ്ര പ​റ​ഞ്ഞു. ശി​വ​മൊ​ഗ്ഗ മ​ല​യാ​ളി സ​മാ​ജം ഓ​ണാ​ഘോ​ഷം 2023 മൂ​ന്നാം ഘ​ട്ട​മാ​യി സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്റ് എ​ൻ.​ഡി. സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്. ച​ന്ന​ബാ​സ​പ്പ എം.​എ​ൽ.​എ, സ​ന്തോ​ഷ് ഭാ​ര​തി സ്വാ​മി, ബി​ഷ​പ് ജോ​സ​ഫ് അ​റു​മ​ച്ചാ​ട​ത്ത്, ഷാ​ഫി മ​സ്ജി​ദ് ഖ​തീ​ബ് മു​നീ​ർ ഫൈ​സി, വി​ധാ​ൻ പ​രി​ഷ​ത്ത് അം​ഗം ഡി.​എ​സ്. അ​രു​ൺ, കൈ​ര​ളി സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ൻ​റ് രാ​മ​ച​ന്ദ്ര പി​ള്ള, നാ​യ​ർ സ​മാ​ജം പ്ര​സി​ഡ​ൻ​റ് കെ.​സി.​ബി. പി​ള്ള, അ​യ്യ​പ്പ സ്കൂ​ൾ ക്ഷേ​ത്രം പ്ര​സി​ഡ​ന്റ് പി.​എ​സ്. പു​തു​വാ​ൾ, ഭ​ദ്രാ​വ​തി കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് ഗം​ഗാ​ധ​ര​ൻ, ഗു​ണ്ട​പ്പ ഷെ​ഡ്ഡ അ​യ്യ​പ്പ സ്വാ​മി ക്ഷേ​ത്രം പ്ര​സി​ഡ​ന്റ് എ​സ്. ത​ങ്ക​പ്പ​ൻ, ബ​ഥേ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ഇ.​ടി. ബെ​ന്നി, എ.​കെ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച ശി​വ​മൊ​ഗ്ഗ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി​ക​ളെ ആ​ദ​രി​ച്ചു. വി.​കെ. ഗോ​വി​ന്ദ നാ​യ​ർ, ജോ​മി മാ​ത്യു, ആ​ർ. ഗി​രീ​ഷ്, ക​ൽ​പ​ന ന​വീ​ൻ, ജി.​വി. ഇ​ന്ദു, ഫാ. ​നി​ക്സ​ൺ, ഡോ. ​കെ.​പി. ര​മേ​ഷ്, എ​ബ്ര​ഹാം, കെ. ​ശി​വ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്. നി​സാ​ർ അ​ഹ​മ്മ​ദ് അ​നു​മോ​ദ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Tags:    
News Summary - service of Malayalis is great - B.Y. Raghavendra M.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.