Posted On
date_range Updated On
date_range മൈസൂരുവിൽ എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു
ബംഗളൂരു: മൈസൂരുവിൽ എസ്.ഡി.പി.ഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. മൈസൂരു കോർപറേഷനിലെ മുൻ കോൺഗ്രസ് അംഗം അയാസ് പാഷയുടെ സഹോദരൻ അക്മൽ പാഷ (44) ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. രാജീവ് നഗറിലെ നിമ്ര മസ്ജിദിനു സമീപം രാത്രി 8.30ഓടെ ബെക്കിൽപോകവെയാണ് തടഞ്ഞുനിർത്തി ആക്രമികൾ കൊല നടത്തിയത്.
സംഭവത്തിൽ കേസെടുത്ത ഉദയഗിരി പൊലീസ് സംശയത്തിന്റെ അടിസ്ഥാനത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. എസ്.ഡി.പി.ഐയുടെ വാർഡ്തല നേതാവാണ് അക്മൽ പാഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.