മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഹാസനമ്പ ക്ഷേത്ര സന്ദർശനം ക്ഷേതത്തിലെ ടെലിവിഷൻ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു
മുഖ്യമന്ത്രിയുടെ ക്ഷേത്ര ദർശനത്തിനിടെ ഭക്തർ ടി.വി സ്ക്രീനിലേക്ക് ചെരിപ്പെറിഞ്ഞു
ബംഗളൂരു: മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഹാസനമ്പ ക്ഷേത്ര സന്ദർശന വേളയിൽ ദർശനം വൈകിയതിൽ ക്യൂവിൽ കാത്തുനിന്ന ഭക്തർ രോഷം പ്രകടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ മുഖ്യമന്ത്രി നിൽക്കുന്ന ദൃശ്യങ്ങൾ കാണിച്ച ടെലിവിഷൻ സ്ക്രീനിലേക്ക് ചിലർ ചെരിപ്പെറിഞ്ഞു. ഉച്ചയോടെയാണ് ശിവകുമാർ ഭാര്യയോടൊപ്പം ക്ഷേത്രം സന്ദർശിക്കുകയും ശ്രീകോവിലിനുള്ളിൽ പ്രത്യേക പ്രാർഥനകൾ നടത്തുകയും ചെയ്തത്. മുഖ്യമന്ത്രിയുടെ സന്ദർശന വേളയിൽ പൊതുദർശന ക്യൂവിലൂടെയുള്ള ഭക്തരുടെ പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് ഭക്തർ മണിക്കൂറുകളോളം ക്യൂവിൽ കാത്തുനില്ക്കുകയായിരുന്നു. ദര്‍ശനം ഇതോടെ രോഷാകുലരായ ഭക്തര്‍ ക്യൂവിന് സമീപം സ്ഥാപിച്ച ടെലിവിഷൻ സ്ക്രീനിൽ മുഖ്യമന്ത്രി ശ്രീകോവിലിനുള്ളിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ ചെരിപ്പെറിയുകയായിരുന്നു. മുഖ്യമന്ത്രിക്ക് പ്രത്യേക പ്രാർഥനകൾ നടത്താൻ അനുവാദം നൽകിയപ്പോൾ ഭക്തരെ കാത്തിരിക്കാൻ നിർബന്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് നിരവധി സ്ത്രീകൾ ചോദിച്ചു. മുഖ്യമന്ത്രിയെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത് അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ്, അവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനല്ല എന്നും സ്ത്രീകള്‍ പറഞ്ഞു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.