പ്രതീകാത്മക ചിത്രം
ബംഗളൂരു: വനിതാ ശാസ്ത്രജ്ഞയെ മനുഷ്യക്കടത്ത് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി സൈബർ കുറ്റവാളികൾ 8.8 ലക്ഷം രൂപ തട്ടിയെടുത്തു. ഐ.ഐ.എസ്.സി ന്യൂ ഹൗസിങ് കോളനിയിൽ താമസിക്കുന്ന ഡോ. സന്ധ്യയാണ് തട്ടിപ്പിന് ഇരയായത്.
സെപ്റ്റംബർ 16ന് അപരിചിതൻ ഫോൺ വിളിച്ച് അവരുടെ മൊബൈൽ നമ്പർ മറ്റൊരിടത്ത് ഉപയോഗിക്കുന്നതായി അറിയിച്ചു. പിന്നാലെ 17 കേസുകൾ അവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചു. തുടർന്ന് മറ്റൊരാൾ വിളിച്ച് മനുഷ്യക്കടത്ത് കേസിൽ അവർ പ്രതിയാണെന്നും സി.ബി.ഐ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇതിനായി വ്യാജമായ സുപ്രീംകോടതി രേഖകളും കാണിച്ചുനൽകി.
തുടർന്ന് 8.8 ലക്ഷം രൂപ ശാസ്ത്രജ്ഞയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് തട്ടിപ്പു സംഘത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സെൻട്രൽ സോൺ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.