Posted On
date_range Updated On
date_range വോട്ട് ഓർമപ്പെടുത്തി ഉള്ളാൾ ബീച്ചിൽ മണൽ ശിൽപം
മംഗളൂരു: ‘തെരഞ്ഞെടുപ്പ്: രാഷ്ട്രത്തിന്റെ അഭിമാനം’ സന്ദേശവുമായി ഉള്ളാൾ കടപ്പുറത്ത് ഒരുക്കിയ മണൽ ശിൽപം ശ്രദ്ധേയമായി. ഉള്ളാൾ താലൂക്ക് പഞ്ചായത്ത്, ഉള്ളാൾ നഗരസഭ, കോട്ടേക്കാർ ടൗൺ പഞ്ചായത്ത്, സോമേശ്വർ നഗരസഭ എന്നിവയുടെ സംയുക്ത സംരംഭമാണിത്.
ഇ.വി.എം മാതൃക, വിരലിൽ മഷി എന്നിവ ശിൽപത്തിലുണ്ട്. ദക്ഷിണ കന്നട ജില്ല സ്വീപ് ഓഫിസർ ജില്ല പഞ്ചായത്ത് സി.ഇ.ഒ കെ.ആനന്ദ് ബലൂൺ പറത്തി ശിൽപം ഉദ്ഘാടനം ചെയ്തു. വോട്ടിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ലക്ഷ്യമിട്ട് വിവിധ പരിപാടികൾ സ്വീപ് സംഘടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റു പ്രമുഖരും സന്നിഹിതരായിയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.