സോളദേവനഹള്ളി പമ്പിങ് സ്റ്റേഷൻ
125 വർഷം പഴക്കമുള്ള പമ്പിങ് സ്റ്റേഷൻ പുനഃസ്ഥാപിക്കാനൊരുങ്ങി ജലവിതരണ ബോർഡ്
ബംഗളൂരു: നഗരത്തിലെ ഏറ്റവും പഴയ പമ്പിങ് സ്റ്റേഷൻ പുനഃസ്ഥാപിക്കാനൊരുങ്ങി ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ്. ഇതുവഴി ഹെസറഘട്ട തടാകത്തിൽ നിന്നും 0.3 ദശലക്ഷം ഘനയടി ജലമെത്തിക്കാൻ സാധിക്കുമെന്നാണ് ജലവിതരണ ബോർഡിന്റെ കണക്കുകൂട്ടൽ. സോളദേവനഹള്ളി പമ്പിങ് സ്റ്റേഷനിൽ ജലം ശുദ്ധീകരിച്ച് എം.ഇ.എ ലേഒൗട്ടിലെ ജലസംഭരണിയിലെത്തിക്കാനാണ് പദ്ധതിയെന്ന് ജലവിതരണ ബോർഡ് ചെയർമാൻ റാംപ്രസാദ് മനോഹർ പറഞ്ഞു. അവിടെ നിന്നും ടാങ്കറുകളിൽ ജലം വിതരണം ചെയ്യുമെന്നും പമ്പിങ് സ്റ്റേഷൻ പുനഃസ്ഥാപിക്കാനുള്ള മുഴുവൻ നടപടിക്രമങ്ങളും ഏപ്രിൽ 20നകം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.