Posted On
date_range Updated On
date_range മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷന്‍ സ്വീകരണം
ബംഗളൂരു: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവക്ക് ബംഗളൂരു വിശ്വാസി സമൂഹം സ്വീകരണം നൽകും. ബാനസ്വാടി ബാംഗ്ലൂർ സെന്റ്തോമസ് ഓർത്തഡോക്സ് ഈസ്റ്റ് മഹാ ഇടവകയിൽ ചൊവ്വാഴ്ച വൈകീട്ട് ആറിന് നടക്കുന്ന സ്വീകരണ സമ്മേളനം ബാംഗ്ലൂർ കത്തോലിക്ക സഭ ആർച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ ഉദ്ഘാടനം ചെയ്യും. ബംഗളൂരു ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപൊലീത്ത അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.