ബംഗളൂരു: ബാംഗ്ലൂർ സുന്നി മാനേജ്മെൻറ് അസോസിയേഷൻ ബംഗളൂരു ഘടകം റമദാൻ മാസത്തിന് മുന്നോടിയായി റമദാൻ മുന്നൊരുക്കം എന്ന വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 24ന് കാമ്പയിൻ സംഘടിപ്പിക്കും.
ശിവാജി നഗർ ഇംപീരിയൽ ഹോട്ടൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ കോഴിക്കോട് മർകസ് സഖാഫി സുന്നിയ്യയിലെ അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല ക്ലാസിന് നേതൃത്വം നൽകും. രാത്രി എട്ടു മുതൽ 10 വരെയാണ് പരിപാടി. രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് മാത്രമാണ് പ്രവേശനമെന്ന് എസ്.എം.എ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.