പൂജ അവധി: പ്രത്യേക കേരള ബസുകളുമായി കർണാടക ആർ.ടി.സി

ബംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സർവിസ് നടത്തുമെന്ന് കർണാടക ആർ.ടി.സി അറിയിച്ചു. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ ഒമ്പതുവരെയാണിത്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവിസ്. മൈസൂരു റോഡ് ബസ്സ്റ്റേഷൻ, ശാന്തിനഗർ ബസ്സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് ബസുകൾ പുറപ്പെടുക. www.ksrtc.in ലൂടെ ബുക്ക് ചെയ്യാം. നാലോ അതിൽ അധികമോ യാത്രക്കാർ ഒന്നിച്ച് ടിക്കറ്റെടുത്താൽ അഞ്ചുശതമാനം കിഴിവ് ലഭിക്കും. മടക്കയാത്രക്കടക്കം ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ 10 ശതമാനം ഇളവുണ്ട് . നിലവിൽ സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് ദിവസങ്ങളിലെ സർവിസുകളാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ളത് വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

സർവിസുകൾ ഇങ്ങനെ: സെപ്റ്റംബർ 30ന് ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് ഐരാവത് ക്ലബ് ക്ലാസ് സർവിസ്. സമയം രാത്രി ഒമ്പത്. അന്ന് തന്നെ എറണാകുളത്തേക്ക് രാത്രി 9.14ന് സർവിസ്. അന്ന് തന്നെ കോട്ടയത്തേക്ക് 8.24,8.32 എന്നീ സമയങ്ങളിൽ രണ്ട് സർവിസുകൾ.

സെപ്റ്റംബർ 30ന് പാലക്കാട്ടേക്ക് രാത്രി 9.48ന് ബസ് ഉണ്ട്. സെപ്റ്റംബർ 30ന് തന്നെ തൃശൂരിലേക്ക് 9.20ന് സർവിസ്. ഒക്ടോബർ ഒന്നിന് എറണാകുളത്തേക്ക് രാത്രി ഒമ്പത്, കോട്ടയത്തേക്ക് 8.24, പാലക്കാട്ടേക്ക് 9.48, തൃശൂരിലേക്ക് 9.28 എന്നീ സമയങ്ങളിലും പ്രത്യേക സർവിസുകളുണ്ട്. ഐരാവത് ക്ലബ് ക്ലാസ് ബസുകളാണ് എല്ലാ സർവിസുകളിലും ഓടുക.

Tags:    
News Summary - Puja holiday Karnataka RTC with special Kerala buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.