രേ​ഖാ​ചി​ത്രം

പു​തു​ച്ചേ​രി എ​ക്സ്പ്ര​സി​ലെ കൊ​ല: സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ട്ടു

ബം​ഗ​ളൂ​രു: പു​തു​ച്ചേ​രി-​ദാ​ദ​ർ എ​ക്‌​സ്‌​പ്ര​സ് ട്രെ​യി​നി​ലെ ജീ​വ​ന​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ അ​ക്ര​മി​യെ​ന്ന് ക​രു​തു​ന്ന യാ​ത്ര​ക്കാ​ര​ന്റെ രേ​ഖാ​ചി​ത്രം റെ​യി​ൽ​വേ പൊ​ലീ​സ് പു​റ​ത്തു​വി​ട്ടു. സ്ലീ​പ്പ​ർ കോ​ച്ച് എ​സ് എ​ട്ടി​ലെ ബോ​ർ​ഡ് ഹൗ​സ് കീ​പ്പി​ങ് അം​ഗ​മാ​യി​രു​ന്ന യു.​പി​യി​ലെ ദേ​വ​ർ​ഷി വ​ർ​മ​യാ​ണ് (23) ബു​ധ​നാ​ഴ്ച ഗു​ഞ്ചി-​ഖാ​നാ​പൂ​ർ സെ​ക്ഷ​നു​മി​ട​യി​ൽ അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. ടി​ക്ക​റ്റ് എ​ക്സാ​മി​ന​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന അ​ഷ്റ​ഫ് കി​ട്ടൂ​രി​നും യാ​ത്ര​ക്കാ​ര​നും സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​ക്ര​മി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. 40-42 വ​യ​സ്സു​ള്ള​യാ​ളു​ടേ​താ​ണ് രേ​ഖാ​ചി​ത്രം.

Tags:    
News Summary - Puducherry Express Murder: Sketch of suspect released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.