Posted On
date_range Updated On
date_range തകരാർ പരിഹരിച്ചു, വൈദ്യുതി ബില്ലുകൾ ഓൺലൈനായി അടക്കാം
ബംഗളൂരു: വൈദ്യുതി ബില്ലുകൾ ഓൺലൈനിൽ അടക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിച്ചെന്ന് ബംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം അറിയിച്ചു. ഓൺലൈനായി പണം അടക്കാൻ നോക്കുമ്പോൾ ഇരട്ടി തുകയാണ് കാണിക്കുന്നതെന്നായിരുന്നു ഉപഭോക്താക്കളുടെ പരാതി. തുടർന്നാണ് വെബ്സൈറ്റിൽ തകരാർ കണ്ടെത്തിയതും പരിഹരിച്ചതും. പരിഹരിക്കുന്നതുവരെ ബില്ലുകൾ നേരിട്ട് കൗണ്ടറുകളിൽ അടക്കണമെന്നാണ് കഴിഞ്ഞ ദിവസത്തെ നിർദേശം.
വെബ്സൈറ്റിലെ പ്രശ്നം പരിഹരിച്ചുവെന്നും സാധാരണപോലെ ഓൺലൈനായി ബില്ലുകൾ ഇനിമുതൽ അടക്കാമെന്നും ബെസ്കോം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.