ബംഗളൂരു: ഇന്ത്യ-ആസ്ട്രേലിയ ക്രിക്കറ്റ് മത്സരം ടി.വിയില്‍ കാണുന്നതിനിടെ പബില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ന്യൂ ഗുരപ്പന പാളയ സ്വദേശികളായ ഇനായത് (28), സയിദ് മുബാറക് (25) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 10.30ഓടെ ജെ.പി നഗര്‍ ഫസ്റ്റ് ഫേസിലെ പബിലാണ് സംഭവം. മത്സരം കഴിഞ്ഞപ്പോള്‍ പബിലുണ്ടായിരുന്ന ഒരാള്‍ ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിച്ചു. ഈ സമയം സമീപത്തെ മേശയിലുണ്ടായിരുന്ന കുറച്ചുപേര്‍ പാകിസ്താന് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്ന് പബ് മാനേജര്‍ സുധീര്‍ സിങ് പറഞ്ഞു. ഇതോടെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ, പാകിസ്താന് അനുകൂല മുദ്രാവാക്യം വിളിച്ച മറ്റു രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ഇനായത്തിനെയും മുബാറക്കിനെയും പിടികൂടി പൊലീസില്‍ ഏൽപിച്ചു. ഒളിവിലുള്ളവരെ പിടികൂടുമെന്ന് ജെ.പി നഗര്‍ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.