ബംഗളൂരു: അയോധ്യയിൽ രാമപ്രതിഷ്ഠ ചടങ്ങ് നടക്കവേ ചിക്കമംഗളൂരു ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിന് മുന്നിൽ ഹോമം നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് ഹിന്ദുത്വ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
സ്കൂൾ പരിസരങ്ങളിൽ പൂജ അനുവദിക്കാത്തതിനെ തുടർന്ന് പ്രതിഷേധ സൂചകമായാണ് ഹിന്ദുത്വ പ്രവർത്തകർ ജില്ല ഭരണ കാര്യാലയത്തിന് മുന്നിൽ ഹോമം നടത്തിയത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 353, 341 വകുപ്പുകൾ ചുമത്തി ചിക്കമംഗളൂരു സിറ്റി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, രാമക്ഷേത്രത്തിനെതിരെ മോശം പരാമർശമടങ്ങിയ പോസ്റ്റിട്ടതിനെ തുടർന്ന് റായ്ച്ചൂരിൽ യുവാവ് പിടിയിലായി. ദേവദുർഗ മസരക്കൽ സ്വദേശി സെയ്ദ് ഇസ്ഹാഖ് (20) ആണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.