Posted On
date_range Updated On
date_range രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണം -ആർ.അശോകൻ
ബംഗളൂരു: സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോകൻ. ബി.ജെ.പി നേതാവ് യോഗേഷ് കൊലക്കേസ് മുന്‍ നിര്‍ത്തി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് കൊലപാതകം മൂടിവെക്കാന്‍ ശ്രമിച്ചു.
സി.ബി.ഐ സത്യം പുറത്തുകൊണ്ട് വന്നു. മോദി സർക്കാർ വനിത സംവരണ ബിൽ അവതരിപ്പിച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ചുവെന്നും കോൺഗ്രസ് ബില്ലില്‍ തെറ്റുകൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദാവന്‍ഗരെ തെരഞ്ഞെടുപ്പിനുശേഷം മുസ് ലിംകളെ ലക്ഷ്യമിടുകയാണ് സംസ്ഥാന സര്‍ക്കാര്‍. 2028 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എൻ.ഡി.എ അധികാരത്തില്‍ വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.