തസ്ലിം
മംഗളൂരു: കദ്രി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളിനെ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരേ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ലോകായുക്ത പൊലീസ് കേസെടുത്തു. നന്തൂർ സർക്കിളിന് സമീപം പരാതിക്കാരന്റെ പിതാവിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചതാണ് കൈക്കൂലി ആവശ്യപ്പെടുന്നതിലേക്ക് നയിച്ചത്.
കദ്രി ട്രാഫിക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തശേഷം ഹെഡ് കോൺസ്റ്റബിൾ തസ് ലിം പരാതിക്കാരനോട് വാഹനരേഖകൾ സ്റ്റേഷനിൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. രേഖകളുമായി ചെന്നപ്പോൾ കാർ വിട്ടുകൊടുക്കാൻ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിക്കാരൻ ആരോപിച്ചു.
അഭിഭാഷകനുമായി കൂടിയാലോചിച്ചശേഷം പരാതിക്കാരൻ വീണ്ടും പൊലീസ് സ്റ്റേഷനിൽ എത്തി. കാർ തിരികെ നൽകിയിട്ടില്ലെങ്കിലും അത് വിട്ടുകൊടുത്തതായി വ്യക്തമാക്കുന്ന രേഖയിൽ ഒപ്പിടാൻ നിർബന്ധിച്ചു. തുടർന്ന് വ്യാഴാഴ്ച തസ് ലിം 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത അധികൃതർ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.