അസ്ഹറുദ്ദീൻ
Posted On
date_range Updated On
date_range ആശുപത്രിയുടെ രണ്ടാംനിലയിൽനിന്ന് വീണ് രോഗി മരിച്ചു
ബംഗളൂരു: ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ജിംസ്) സർക്കാർ ആശുപത്രിയിൽ യുവാവ് ആശുപത്രിയുടെ രണ്ടാം നിലയിൽനിന്ന് വീണ് മരിച്ചു. സാം സാം കോളനിയിലെ ഡെക്കാൻ കോളജിന് സമീപം താമസിച്ചിരുന്ന സയ്യിദ് അസ്ഹറുദ്ദീനാണ്(33) മരിച്ചത്.
ക്ഷയരോഗത്തിന് ചികിത്സയിലായിരുന്നു. അനാരോഗ്യം മൂലം വിഷാദരോഗം ബാധിച്ച് ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും അശ്രദ്ധമൂലമാണ് തന്റെ ഭർത്താവ് മരിച്ചതെന്ന് ആരോപിച്ച് അസറുദ്ദീന്റെ ഭാര്യ ബ്രഹ്മപുര പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.