Posted On
date_range Updated On
date_range ‘രാഷ്ട്രീയ നോവലുകളുടെ കല’ പലമ സെമിനാർ രണ്ടിന്
ബംഗളൂരു: ബിലഹരി രചിച്ച ‘വ്യൂൽപരിണാമം’ എന്ന നോവലിനെ ആസ്പദമാക്കി പലമ നവമാധ്യമ കൂട്ടായ്മ സെമിനാർ സംഘടിപ്പിക്കും. സത്യാനന്തരതയെ സർഗാത്മകതകൊണ്ട് പ്രതിരോധിക്കുന്ന രാഷ്ട്രീയ നോവലുകളുടെ കലയെ ആഴത്തിൽ പരിശോധിക്കുന്ന സെമിനാർ ബുധനാഴ്ച വൈകീട്ട് മൂന്നു മുതൽ ജീവൻ ഭീമ നഗറിലെ കാരുണ്യ ഹാളിൽ നടക്കും.
സാഹിത്യ നിരൂപകൻ കെ.പി. അജിത് കുമാർ, കലാചിന്തകൻ എം. രാമചന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നിർവഹിക്കും. പ്രമുഖ സാംസ്കാരിക പ്രവർത്തകർ അനുബന്ധ സംവാദത്തിലും കാവ്യാലാപനത്തിലും പങ്കാളികളാകും. ഫോൺ: 9945304862, 9448574062.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.