Posted On
date_range Updated On
date_range ബി.ബി.എം.പി ഓഫിസുകളിൽ ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധിച്ചു
ബംഗളൂരു: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ ഓഫിസുകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ചതായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. കേന്ദ്രസർക്കാറിന്റെ ഉത്തരവ് അനുസരിച്ച് നേരത്തേതന്നെ ബി.ബി.എം.പി പരിധിയിൽ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ ഇപ്പോഴും ഇവ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിനാൽ ബി.ബി.എം.പി ഓഫിസുകളിൽ ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിച്ചതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.