Posted On
date_range Updated On
date_range വിവാഹസംഘം സഞ്ചരിച്ച വാൻ മറിഞ്ഞ് ഒരു മരണം, 20 പേർക്ക് പരിക്ക്
മംഗളൂരു: സക് ലേഷ്പൂർ ബിസിലേ ചുരത്തിന് സമീപം വിവാഹസംഘം സഞ്ചരിച്ച വാൻ മറിഞ്ഞ് ഒരാൾ മരിച്ചു. 20 പേർക്ക് പരിക്ക്. കെ. ശിവരാജാണ് (50) മരിച്ചത്. വനഗുരുവിൽനിന്ന് കുക്കെ സുബ്രഹ്മണ്യയിലേക്ക് വിവാഹ സംഘവുമായി പോയ വാൻ നിയന്ത്രണംവിട്ട് ഏകദേശം 20 അടി ഉയരത്തിൽനിന്ന് മറിയുകയായിരുന്നു. ഏഴുപേരുടെ പരിക്ക് ഗുരുതരമാണ്. വാഹനത്തിൽ 30ഓളം യാത്രക്കാരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.