നോർക്ക റൂട്സ് അംഗീകാരത്തിന്റെ സാക്ഷ്യപത്രം റീസ രഞ്ജിത്തിൽനിന്ന് രജിത്ത് ചേനാരത്ത്, എം.കെ. അജിത് എന്നിവർ ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range കുന്ദലഹള്ളി കേരള സമാജത്തിന് നോർക്ക സാക്ഷ്യപത്രം കൈമാറി
ബംഗളൂരു: കുന്ദലഹള്ളി കേരള സമാജത്തിന് നോർക്ക റൂട്സ് അംഗീകാരത്തിന്റെ സാക്ഷ്യപത്രം കൈമാറി.നോർക്ക ഓഫിസർ റീസ രഞ്ജിത്തിൽനിന്ന് അസോ. സെക്രട്ടറി രജിത്ത് ചേനാരത്ത്, ജോയന്റ് സെക്രട്ടറിയും നോർക്ക കോഓഡിനേറ്ററുമായ എം.കെ. അജിത് എന്നിവർ സാക്ഷ്യപത്രം ഏറ്റുവാങ്ങി.
കർണാടകയിൽനിന്ന് നോർക്കയുടെ അംഗീകാരം നേടുന്ന പതിനാലാമത്തെ സംഘടനയാണ് കുന്ദലഹള്ളി കേരള സമാജം (കെ.കെ.എസ്). സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മൂന്നാംഘട്ട അംഗത്വവിതരണ പദ്ധതി പ്രകാരം ലഭിച്ച അപേക്ഷകരുടെ തിരിച്ചറിയൽ കാർഡും നോർക്ക ഓഫിസർ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.